സമരം ഗുണം ചെയ്തു, ബംഗ്ലാദേശ് താരങ്ങൾക്ക് വേതന വർദ്ധനവ്

- Advertisement -

സമരത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിലെ താരങ്ങൾക്ക് വേതന വർദ്ധനവ് പ്രാബല്യത്തിൽ വരുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. പുതിയ വേതന പ്രകാരം മുൻപ് ലഭിച്ചതിനേക്കാൾ ഇരട്ടി വേതനം ഇത് പ്രകാരം ബംഗ്ലാദേശ് പ്രാദേശിക താരങ്ങൾക്ക് ലഭിക്കും.

നേരത്തെ നാല് ദിവസത്തെ മാച്ചിന് 35000 ബംഗ്ലാദേശ് ധാക്ക ലഭിച്ചിരുന്ന സമയത്ത് താരങ്ങൾക്ക് ഇപ്പോൾ 60000 ധാക്ക ലഭിക്കും. അതെ സമയം താരങ്ങൾ 100000 ധാക്കയായിരുന്നു പ്രതിഫലമായി ചോദിച്ചിരുന്നത്. ബംഗ്ളദേശ് ഇന്ത്യയിൽ പര്യടനം നടത്താനിരിക്കെയാണ് സീനിയർ താരങ്ങൾ അടക്കം സമരം പ്രഖ്യാപിച്ചത്. തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തഹരങ്ങളുടെ പ്രതിഫലം വർധിപ്പിക്കാൻ തീരുമാനിച്ചത്.

നവംബർ 3നാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള പരമ്പരയിലെ ആദ്യ ടി20 മത്സരം.

Advertisement