ഇന്ത്യയുടെ യുവ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാനാകുമെന്ന് വിശ്വസിക്കുന്നു – റസ്സല്‍ ഡൊമിംഗോ

ഇന്ത്യയുടെ പരിചയ സമ്പത്ത് കുറഞ്ഞ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കുവാനാകുമെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് കോച്ച് റസ്സല്‍ ഡൊമിംഗോ. ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശിന് എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിയാണ് നേരിട്ടത്. നാഗ്പൂരിലെ മൂന്നാമത്തെയും പരമ്പര നിര്‍ണ്ണയിക്കുന്നതുമായ ഇന്ന് നടക്കുന്ന മത്സരത്തില്‍ തന്റെ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ബംഗ്ലാദേശ് കോച്ചിന്റെ പ്രതീക്ഷ. ഇന്ത്യയിലെ കന്നി ടി20 പരമ്പര വിജയം ടീമിന് സ്വന്തമാക്കാനാകുമെന്നാണ് ഡൊമിംഗോയുടെ വിശ്വാസം.

പ്രമുഖ താരങ്ങളില്ലാത്ത ഇന്ത്യയുടെ ബൗളിംഗ് നിരയെ ആക്രമിക്കുക എന്നതണ് ഇത് സാധ്യമാക്കുവാനുള്ള വഴിയെന്നാണ് റസ്സല്‍ പറയുന്നത്. രണ്ട് മത്സരങ്ഹലിലും ബാറ്റിംഗ് നിരയ്ക്ക് തിളങ്ങാനായി എന്നും റസ്സല്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ പരമ്പര വിജയം ടീമന് സാധ്യമാക്കുവാനാകുമെന്നും റസ്സല്‍ ഡൊമിംഗോ പറഞ്ഞു.

Previous article“ലിവർപൂൾ യൂറോപ്പിലെ ഏറ്റവും കരുത്തർ” – പെപ്
Next article“സന്തോഷിക്കുക എന്നത് അസാധ്യമായ കാര്യം” – പൊചടീനോ