ഗ്രാന്‍ഡോം പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലുമില്ല

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കില്ലെന്ന് അറിയിച്ച് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. താരം ജനുവരി പകുതിയോടെ മാത്രമേ പൂര്‍ണ്ണമായി ഫിറ്റ് ആകുകയുള്ളുവെന്നാണ് കരുതുന്നതെന്നും സ്റ്റെഡ് വ്യക്തമാക്കി.

താരം വീണ്ടും ഓടി തുടങ്ങിയിട്ടില്ലെന്നും ആദ്യം അതിന് സാധിച്ചാല്‍ മാത്രമേ ബൗളിംഗിന്റെ കാര്യം ആലോചിക്കുവാനാകുകയുള്ളുവെന്നും സ്റ്റെഡ് സൂചിപ്പിച്ചു.