പൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതികരിക്കാനില്ലെന്ന് വിരാട് കോഹ്‌ലി

പൗരത്വ ഭേദഗതി നിയമത്തെ പറ്റി താൻ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുൻപ് പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഇത്രയും സെൻസിറ്റീവായ ഒരു വിഷയത്തിൽ പൂർണമായും പഠിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഗുവാഹത്തിയിൽ യാതൊരു സുരക്ഷാ പ്രശ്നവും ഇല്ലെന്നും എവിടെയും ഒരു പ്രശ്നവും തനിക്ക് കാണാൻ സാധിച്ചിട്ടില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന ആസാമിലെ ഗുവാഹത്തിയിൽ വെച്ചാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം.

Previous articleകേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ
Next articleകേരള പോലീസിന് കേരള പ്രീമിയർ ലീഗിന് വിജയ തുടക്കം