കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ

- Advertisement -

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ. കഴിഞ്ഞ കളിയിൽ ഗോൾഡബ് ത്രഡ്സിനോട് പരാജയപ്പെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കോവളം എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്. ഇന്ന് തിരുവനന്തപുരം വെച്ച് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ വിജയം.

കേരള ബ്ലാസ്റ്റേഴ്സിന് കാർപ്പൻ ഇരട്ട ഗോളുകൾ നേടിം ബോദോയും ഒരു ഗോൾ നേടി. മൊഹമ്മദ് ജാക്സണാണ് കോവളം എഫ് സിക്കായി ഗോൾ നേടിയത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഒരു പോയന്റ് മാത്രമുള്ള കോവളം എഫ് സി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണുള്ളത്.

Advertisement