കേരള പോലീസിന് കേരള പ്രീമിയർ ലീഗിന് വിജയ തുടക്കം

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള പോലീസ് വിജയം സ്വന്തമാക്കി. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കണ്ണൂർ സിറ്റിയെ ആണ് കേരളപോലീസ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോലീസിന്റെ വിജയം. ഫിറോസാണ് കേരള പോലീസിന്റെ രണ്ട് ഗോളുകളും നേടിയത്.

64ആം മിനുട്ടിലും 94ആം മിനുട്ടിലും ആയിരുന്നു ഫിറോസിന്റെ ഗോളുകൾ. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു വിജയം ഇല്ലാതെ നിൽക്കുകയാണ് കണ്ണൂർ സിറ്റി എഫ് സി ഇപ്പോൾ.

Previous articleപൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതികരിക്കാനില്ലെന്ന് വിരാട് കോഹ്‌ലി
Next articleപത്തുപേരുമായി കളിച്ച ഐസാളിനെ തോൽപ്പിക്കാൻ ആവാതെ ഗോകുലം