ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പരാജയം കോഹ്‍ലിയും രോഹിത്തും സമ്മതിച്ചത് പോലെ ഇംഗ്ലണ്ട് കോച്ചും അതിന് തയ്യാറാകണം – കെവിന്‍ പീറ്റേഴ്സണ്‍

അഹമ്മദാബാദ് പിച്ചിനെ കുറ്റം പറഞ്ഞ് കൊണ്ടുള്ള ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെയും ജോ റൂട്ടിന്റെയും നിലപാടിനെ ചോദ്യം ചെയ്ത് കെവിന്‍ പീറ്റേഴ്സണ്‍. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പരാജയം തുറന്ന് പറഞ്ഞ പോലെ ഇംഗ്ലണ്ടും അതിന് തയ്യാറാവണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞത്.

ഇംഗ്ലണ്ട് സ്വന്തം പ്രകടനം മെച്ചപ്പെടുത്താതെ പിച്ചിനെ പഴി പറയുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നും പിച്ചിനെതിരെ ഐസിസിയ്ക്ക് പരാതി പറയുവാന്‍ പോകുന്നത് ഒരു പരാജിതന്റെ സമീപനമാണെന്ന് സില്‍വര്‍വുഡിനെക്കുറിച്ച് പീറ്റേഴ്സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിന് അനുകൂലമായ പിച്ചുകള്‍ തയ്യാറാക്കുന്നവര്‍ ഇന്ത്യ അത് ചെയ്തതില്‍ വിമര്‍ശിക്കുന്നതെന്തിനാണെന്ന് കെവിന്‍ പീറ്റേഴ്സണ്‍ ചോദിച്ചു.