“ജോസെയുടെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ നല്ല ടീമാണ് ഇപ്പോഴത്തേത്”

20210301 185437
Credit: Twitter
- Advertisement -

ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ ദിശയിലാണ് പോകുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവിൽ. ഇന്നലെ ചെൽസിയോട് സമനില നേടിയതോടെ 20 എവേ ലീഗ് മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയിരിക്കുകയാണ്. അത് എളുപ്പമുള്ള കാര്യമല്ല എന്നും അതിന് ഈ ടീം കയ്യടി അർഹിക്കുന്നു എന്നും നെവിൽ പറഞ്ഞു. ഈ ടീമിന് പരസ്പരം നല്ല ബന്ധവും ഒത്തിണക്കവും ഉണ്ട് എന്നും നെവിൽ പറഞ്ഞു.

ജോസെയുടെ കീഴിൽ ഉണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ നല്ല ടീമാണ് ഇത്. ജോസെയുടെ കീഴിൽ ടീം ഉണ്ടായിരുന്നപ്പോൾ അതൊരു ടീമായി തോന്നിയിരുന്നില്ല എന്നും നെവിൽ പറയുന്നു. ഒലെയുടെ ടീമിന് രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് ലീഗ് നേടാൻ ആകുമെന്നും നെവിൽ പറയുന്നു.

Advertisement