ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് ക്രിസ് മോറിസ്

Chrismorris

2021 ഐപിഎലില്‍ പൊന്നും വില നേടിയ ക്രിസ് മോറിസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസി ടൈറ്റന്‍സിന്റെ കോച്ചിംഗ് റോളിൽ താരത്തിനെ ഇനി കാണാനാകും.

ഐപിഎലാണ് താന്‍ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ലീഗ് എന്നും ക്രിസ് മോറിസ് വ്യക്തമാക്കി. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയൽസ് എന്നിവര്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 4 ടെസ്റ്റുകളിലും 42 ഏകദിനങ്ങളും 23 ടി20കളിലും താരം കളിച്ചിട്ടുണ്ട്. 94 അന്താരാഷ്ട്ര വിക്കറ്റുകള്‍ 773 റൺസുമാണ് ക്രിസ് മോറിസ് നേടിയിട്ടുള്ളത്.

Previous articleചാമ്പ്യൻസ് ലീഗിലെ എൽ ക്ലാസികോയ്ക്ക് ക്യാമ്പ് നൗ വേദിയാകും
Next articleകോഹ്ലി തിരികെയെത്തി, മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്