ലെൻ ദുംഗൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ് സി ഗോവയിൽ

കേരള ബ്ലാസ്റ്റേഴ്സ് താരമായ ലെൻ ദുംഗൽ എഫ് സി ഗോവയിലേക്ക് ചേക്കേറി. താരം കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ് സി ഗോവയുമായി കരാർ അംഗീകരിച്ചതായി ക്ലബുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ്മായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലാണ് ലെൻ എഫ് സി ഗോവയിൽ എത്തുന്നത്. ഒരു സീസൺ മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ആയിരുന്നു ലെൻ ദുംഗൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കാര്യമായി ഒന്നും ചെയ്യാൻ ദുംഗലിനായില്ല. കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസൺ ഐ എസ് എലിൽ 18 മത്സരങ്ങൾ കളിച്ച ലെൻ 4 അസിസ്റ്റും രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു വിങുകളിലും ലെൻ കളിച്ചിരുന്നു.

നോർത്ത് ഈസ്റ്റിൻ അല്ലാതെ ഐ എസ് എല്ലിൽ ഇതിനു മുമ്പ് ഡെൽഹി ഡൈനാമോസിനും ലെൻ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്കായി ഐ ലീഗിലും ലെൻ ബൂട്ടുകെട്ടിയിട്ടുണ്ട്. പൈലാൻ ആരോസിലൂടെ വളർന്നു വന്ന താരമാണ് ലെൻ.