ത്രിപാഠിയ്ക്കും സാംസണും അവസരം ലഭിയ്ക്കില്ല, ദീപക് ഹൂഡയ്ക്കായിരിക്കണം ആ അവസരം – ആകാശ് ചോപ്ര

Deepakhooda

ഇന്ത്യ അയര്‍ലണ്ട് ടി20യിലെ അവസാന ഇലവനിലെ സ്ഥാനം ഇന്ത്യ ദീപക് ഹൂഡയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ആകാശ് ചോപ്ര. സഞ്ജു സാംസൺ, രാഹുല്‍ ത്രിപാഠി എന്നീ താരങ്ങള്‍ക്ക് ടീമിൽ അവസരം ലഭിയ്ക്കുവാന്‍ സാധ്യത വിരളമാണെന്നും അതേ സമയം ഇന്ത്യ നാലാം നമ്പറിൽ പരിഗണിക്കേണ്ട താരം ദീപക് ഹൂഡയാണെന്നും ചോപ്ര പറഞ്ഞു.

ആകെ രണ്ട് ടി20 മത്സരങ്ങളാണ് ഉള്ളതെന്നും അതിനാൽ തന്നെ ത്രിപാഠിയ്ക്കും സഞ്ജുവിനും സാധ്യതയില്ലെന്നും എന്നാൽ അവര്‍ക്ക് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ദീപക് ഹൂഡ തന്നെ തിരഞ്ഞെടുക്കാത്തതെന്തെന്ന ചോദ്യം ഉന്നയിക്കുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Previous articleപന്ത് ശ്രദ്ധിക്കേണ്ടത് ബാറ്റിംഗ് പൊസിഷനെക്കുറിച്ചല്ല ബാറ്റിംഗിനെക്കുറിച്ച് – ആശിഷ് നെഹ്‍റ
Next articleടോസ് ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ, ബൗളിംഗ് തിരഞ്ഞെടുത്തു