ചട്ടോഗ്രാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

Srilankabangladesh

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 260/6 എന്ന സ്കോറിൽ നിൽക്കുമ്പോളാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേ 52 റൺസും കുശൽ മെന്‍ഡിസ് 48 റൺസും നേടിയപ്പോള്‍ ധനന്‍ജയ ഡി സിൽവ 33 റൺസും ദിനേശ് ചന്ദിമൽ പുറത്താകാതെ 39 റൺസും നേടി.

61 റൺസുമായി പുറത്താകാതെ നിന്ന നിരോഷന്‍ ഡിക്ക്വെല്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം നാല് വിക്കറ്റ് നേടി.