ചന്ദിമല്‍ പുറത്ത്, ദിമുത് കരുണാരത്നേ ലങ്കന്‍ നായകന്‍

- Advertisement -

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ടെസ്റ്റ് നായകന്‍ ദിനേശ് ചന്ദിമലിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും ഒഴിവാക്കി പകരം ക്യാപ്റ്റനായി ദിനേശ് ചന്ദിമലിനെ പ്രഖ്യാപിച്ചു. ദില്‍രുവന്‍ പെരേര, റോഷെന്‍ സില്‍വ, സദീര സമര വിക്രമ എന്നിവരെ പുറത്താക്കി നാല് പുതുമുഖ താരങ്ങളെയാണ് ലങ്ക ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരോഷന്‍ ഡിക്ക്വെല്ലയാണ് പുതിയ ഉപനായകന്‍.

ആഞ്ചലോ പെരേര, ലസിത് അംബുല്‍ദേനിയ, മുഹമ്മദ് ഷിറാസ്, ഒഷാഡ ഫെര്‍ണാണ്ടോ എന്നിവരാണ് പുതുമുഖ താരങ്ങള്‍. അതേ സമയം കുശല്‍ സില്‍വയെയും മിലിന്ദ സിരിവര്‍ദ്ധനയേയും തിരികെ വിളിച്ചിട്ടുണ്ട്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, ലഹിരു തിരിമന്നേ, കൗശല്‍ സില്‍വ, കുശല്‍ മെന്‍ഡിസ്, കുശല്‍ ജനിത് പെരേര, മിലിന്ദ സിരിവര്‍ദ്ധന, ധനന്‍ജയ ഡിസില്‍വ, ആഞ്ചലോ പെരേര, ലസിത് അംബുല്‍ദേനിയ, മുഹമ്മദ് ഷിറാസ്, ഒഷാഡ ഫെര്‍ണാണ്ടോ, ചാമിക കരുണാരത്നേ, കസുന്‍ രജിത, വിശ്വ ഫെര്‍ണാമ്ടോ, ലക്ഷന്‍ സണ്ടകന്‍

Advertisement