ആരോസിനോടും തോറ്റു, ഐ ലീഗ് ചാമ്പ്യന്മാർ പരാജയ പടുകുഴിയിൽ

- Advertisement -

ഐലീഗിലെ തങ്ങളുടെ മോശം ഫോം തുടർന്ന് മിനേർവ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബിനെ ഇന്ത്യൻ യുവനിരയായ ആരോസ് ആണ് പരാജയപ്പെടുത്തിയത്. ഐലീഗിൽ ഒരു ജയമില്ലാത്ത മിനേർവ പഞ്ചാബിന്റെ തുടർച്ചയായ ഒമ്പതാം മത്സരമാണിത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആരോസ് വിജയിച്ചത്. കളിയുടെ 38ആം മിനുട്ടിൽ രോഹിത് ദാനുവും, 46ആം മിനുട്ടിൽ റഹീം അലിയുമാണ് ഐസാളിനായി ഗോൾ നേടിയത്. മൊയിനുദ്ദീൻ ആണ് മിനേർവയുടെ ഗോൾ നേടിയത്.

ഈ വിജയത്തോടെ ആരോസ് മിനേർവയെ മറികടന്ന് ഏഴാം സ്ഥാനത്ത് എത്തിച്ചു. 16 പോയന്റാണ് ആരോസിന് ഉള്ളത്. മിനേർവയ്ക്ക് 15 മത്സരങ്ങളിൽ നിന്ന് 14 പോയന്റാണ് ഉള്ളത്.

Advertisement