ചാന്ദിമാലിന് സെഞ്ച്വറി സെഞ്ച്വറി, ശ്രീലങ്കയ്ക്ക് ലീഡ്

Newsroom

ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ശ്രീലങ്ക അതിശക്തമായ നിലയിൽ തുടരുന്നു. ശ്രീലങ്ക 431-6 എന്ന നിലയിലാണ്‌ ഇന്ന് കളി അവസാനിപ്പിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ 161 പന്തിൽ 85 റൺസ് എടുത്ത കുശാൽ മെൻഡിസിന്റെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി എങ്കിലും അവർ പതറിയില്ല. മാത്യൂസും ചന്ദിമാലും കൂടെ ശ്രീലങ്കയെ മുന്നോട്ട് നയിച്ചു.
20220710 192220
52 റൺസ് എടുത്ത് മാത്യൂസും പുറത്തായെങ്കിലും ചന്ദിമാൽ തന്റെ ബാറ്റിങ് തുടർന്നു. 232 പന്തിൽ 118 റൺസുമായി ചന്ദിമാൽ ഇപ്പോഴും ക്രീസിൽ ഉണ്ട്. ഇപ്പോൾ ശ്രീലങ്കയ്ക്ക് 67 റൺസിന്റെ ലീഡും ഉണ്ട്. 61 റൺസ് എടുത്ത മെൻഡിസ്, 5 റൺസ് എടുത്ത ഡിക്വെല എന്നിവരുടെ വിക്കറ്റും ഇന്ന് ശ്രീലങ്കയ്ക്ക് നഷ്ടമായി.

86 റൺസ് എടുത്ത ക്യാപ്റ്റൻ കരുണരത്നെയും 6 റൺസ് എടുത്ത ഓപ്പണർ നിസാങ്കയും ഇന്നലെ തന്നെ പുറത്തായിരുന്നു. സ്റ്റാർകും സ്പെസണും ലിയോണും ഓസ്ട്രേലിയക്കായി 2 വിക്കറ്റുകൾ വീതം വീഴ്ത്തി