ഐ എസ് എല്ലിന്റെ വരവ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ വന്നത് ഇന്ത്യയിൽ ഫുട്ബോളിന് വലിയ ഊർജ്ജമായി മാറി എന്ന് മലയാളി ഫുട്ബോൾ താരം വി പി സുഹൈർ. ഐ എസ് എൽ വന്നതോടെ ഫുട്ബോൾ ഇന്ത്യയിൽ കൂടുതൽ പേരിലേക്ക് എത്തി എന്ന് വി പി സുഹൈർ പറയുന്നു. കൂടുതൽ ആളുകൾ ടിവിയിൽ കളി കാണാൻ തുടങ്ങുകയും. ഫുട്ബോൾ കൂടുതൽ പേർ ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തത് ഐ എസ് എൽ വന്ന ശേഷമാണ്. സുഹൈർ പറയുന്നു.

ഫുട്ബോൾ കളത്തിൽ ഉള്ള സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ടതും ഐ എസ് എൽ വന്നതിനു ശേഷമാണെന്ന് നോർത്ത് ഈസ്റ്റ് താരം പറയുന്നു. ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങുന്നതും ഐ എസ് എൽ കൊണ്ടാണ്. ഇത്തവണ ഇന്ത്യ ഏഷ്യൻ കപ്പിനും യോഗ്യത നേടി. അതിലും ഐ എസ് എല്ലിന്റെ വലിയ പങ്കുണ്ട്. അടുത്തിടെ ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയ വി പി സുഹൈർ ഇപ്പോൾ പുതിയ സീസണായി ഒരുങ്ങുകയാണ്‌.