നിയമനം ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ചാമിന്ദ വാസിന്റെ രാജി

Chamindavaas
- Advertisement -

ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്റ് ബൗളിംഗ് കോച്ചായി നിയമനം ലഭിച്ച ചാമിന്ദ വാസ് മൂന്ന് ദിവസത്തിന് ശേഷം രാജി വെച്ചു. വെസ്റ്റിന്‍ഡീസിന്റെ പര്യടനത്തിന് താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും താരം മാര്‍ച്ച് 26ന് ശേഷം ടീമിനൊപ്പം തുടരാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ ടീമിനൊപ്പം വിന്‍ഡീസിലേക്ക് താന്‍ യാത്രയാകില്ലെന്നും വാസ് ബോര്‍ഡിനെ അറിയിച്ചു.

ഡേവിഡ് സാക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് ശ്രീലങ്ക ഫാസ്റ്റ് ബൗളിംഗ് കോച്ചായി വാസിനെ നിയമിച്ചത്. ശ്രീലങ്ക അക്കാഡമിയില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള വാസ് അണ്ടര്‍ 19 ടീമുകള്‍ ലങ്കയുടെ എ ടീം എന്നിവയോടൊപ്പം സഹകരിച്ചിട്ടുള്ളതാണ്.

ഇത് കൂടാതെ ശ്രീലങ്കയെ 2013, 2015 വര്‍ഷങ്ങളിലും 2017ല്‍ ചെറിയ കാലത്തേക്കും പരിശീലിപ്പിക്കുവാന്‍ വാസ് ഉണ്ടായിരുന്നു.

Advertisement