ആദ്യ പത്തിനുള്ളിലെത്തി ചഹാല്‍, ബുംറ ഒന്നാമത്

ബൗളര്‍മാരുടെ പുതിയ ഏകദിന റാങ്കിംഗ് പട്ടികയില്‍ പത്താം സ്ഥാനത്തിനുള്ളിലെത്തി യൂസുവേന്ദ്ര ചഹാല്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ചഹാലിന്റെ ഈ നേട്ടം. 841 പോയിന്റുമായി ജസ്പ്രീത് ബുംറയാണ് ബൗളര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത്. 723 പോയിന്റുള്ള കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍ 683 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

റഷീദ് ഖാനാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 788 പോയിന്റാണ് റഷീദിന്റെ നേട്ടം.