അജുമോന്‍ കളിയിലെ താരം, അഞ്ച് വിക്കറ്റ് വിജയവുമായി തൃപ്പൂണിത്തുറ സിസി

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രഞ്ജി സിസിയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്ക് വേണ്ടി ഓപ്പണര്‍ ഒമര്‍ അബൂബക്കറും രോഹന്‍ നായരും തിളങ്ങിയപ്പോള്‍ ടീമിനു 28 ഓവറില്‍ നിന്ന് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് ആണ് നേടാനായത്. ഒമര്‍ 42 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ നായര്‍ 38 റണ്‍സ് നേടി. മറ്റു താരങ്ങളില്‍ അഭിഷേക് നായര്‍(10), വിജിന്‍(17*) എന്നിവരാണ് രണ്ടക്കം കടന്നവര്‍. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സച്ചിന്‍ മൂന്നും ശിവ രാജ് രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം വെറും 23.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് തൃപ്പൂണിത്തുറ സിസി മറികടന്നത്. ടീമിനായി അജുമോന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ വി നായര്‍(26), അബ്ദുല്‍ റാസിത്ത്(24) എന്നിവര്‍ക്കൊപ്പം സിഎസ് സൂരജും(18) നിര്‍ണ്ണായ പ്രകടനം നടത്തി. രഞ്ജിയ്ക്ക് വേണ്ടി പ്രണവ് സുഭാഷ് 2 വിക്കറ്റ് നേടി.

Advertisement