വെങ്ങർ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെന്ന് മൗറിഞ്ഞോ

- Advertisement -

തന്റെ മുൻ എതിരാളിയായ വെങ്ങേറെ ഫുട്ബാൾ ലോകം കണ്ട മികച്ച പരിശീലകരിൽ ഒരാളാണെന്ന് പറഞ്ഞ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോ.  ചെൽസിയിലും മാഞ്ചസ്റ്റർ യൂണൈറ്റഡിലും പരിശീലകനായിരിക്കെ പല തവണ വെങ്ങറുമായി വാഗ്വാദത്തിൽ മൗറിഞ്ഞോ ഏർപ്പെട്ടിരുന്നു. ഒരിക്കൽ വെങ്ങറെ “സ്പെഷലിസ്റ്റ് ഇൻ ഫെയിലിയർ” എന്ന് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ അഭിപ്രായത്തിനോട് മാറ്റം വരുന്ന പരാമർശമാണ് മൗറിഞ്ഞോ ഇപ്പൊ നടത്തിയിരിക്കുന്നത്.

പക്ഷെ തനിക്ക് എപ്പോഴും വെങ്ങറിനോട് ബഹുമാനം ഉണ്ടായിരുന്നെന്നും  തങ്ങൾ തമ്മിലുള്ള മത്സരങ്ങൾ നന്നായി ആസ്വദിച്ചിരുന്നെന്നും മൗറിഞ്ഞോ പറഞ്ഞു. ആഴ്‌സണളിൽ വെങ്ങർ ചരിത്രമെഴുതിയിട്ടുണ്ടെന്നും മികച്ച കോച്ചിങ് ജ്ഞാനമാണ് വെങ്ങറിനു ഉള്ളതെന്നും മൗറിഞ്ഞോ കൂട്ടിച്ചേർത്തു. 22 വർഷത്തെ പരിശീലക വേഷത്തിനു ശേഷം ഈ സീസണിന്റെ തുടക്കത്തിൽ വെങ്ങർ ആഴ്‌സണൽ വിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്താക്കിയതിന് ശേഷം മൗറിഞ്ഞോയും ഒരു ടീമിന്റെയും പരിശീലന ചുമതല ഏറ്റെടുത്തിട്ടില്ല.

Advertisement