ഫെബിന്‍ ആല്‍ബര്‍ട്ടിന് 5 വിക്കറ്റ്, രഞ്ജി സിസിയെ 86 റൺസിന് പുറത്താക്കി 7 വിക്കറ്റ് വിജയം നേടി മുത്തൂറ്റ് ഇസിസി

Sports Correspondent

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയവുമായി മുത്തൂറ്റ് ഇസിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസിയെ 86 റൺസിന് എറിഞ്ഞിട്ട മുത്തൂറ്റ് 11.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടി വിജയം ഉറപ്പാക്കി.

ഓപ്പണര്‍മാരായ അഭിഷേക് പ്രതാപും(24) അതുൽജിത്തും(20) ഒന്നാം വിക്കറ്റിൽ 36 റൺസ് നേടിയെങ്കിലും പിന്നീട് ആര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ഫെബിന്‍ ആല്‍ബര്‍ട്ട് അഞ്ചും പിഎസ് ജെറിന്‍ 3 വിക്കറ്റും നേടി.

അനുജ് ജോടിന്‍ 45 റൺസും അനന്ദു സുനിൽ 21 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ 11.3 ഓവറിൽ മുത്തൂറ്റ് ഇസിസി വിജയം ഉറപ്പാക്കി.