മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൊഹമ്മദ് റാകിപ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാകിപ് ഇനി ഈസ്റ്റ് ബംഗാളിൻ വേണ്ടി കളിക്കും. റാകിപിനെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തതായാണ് റിപ്പോർട്ടുകൾ. മുംബൈ സിറ്റിയുടെ താരമായിരുന്ന റാകിപ് രണ്ട് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. 21കാരനായ റാകിപ് 2020ൽ ആയിരുന്നു മുംബൈ സിറ്റിയിൽ എത്തിയത്.

റൈറ്റ് ബാക്കിൽ മികവ് തെളിയിയിച്ചിട്ടുള്ള താരം ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഇലവനിൽ ഇടം നേടി കരിയർ ശരിയായ ട്രാക്കിലേക്ക് എത്തിക്കാൻ ആകും ശ്രമിക്കുക. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയിൽ ആകെ 4 മത്സരങ്ങൾ മാത്രമെ റാകിപിന് കളിക്കാൻ ആയിരുന്നുള്ളൂ. ഐ എസ് എല്ലിൽ ആകെ 39 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ആരോസിനായി താരം മുമ്പ് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കദമിയിലൂടെ വളർന്ന് വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കായും റാകിപ് കളിച്ചിട്ടുണ്ട്.