“ഐ ലീഗിൽ റെക്കോർഡ് കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം, ഗോകുലം കേരളയെ പിന്തുണക്കുന്നവരെ അഭിനന്ദിക്കുന്നു”

Img 20220424 174130

ഐ ലീഗിൽ ഇന്നലത്തെ വിജയത്തോടെ ഗോകുലം കേരള ഏറ്റവും കൂടുതൽ തുടർച്ചയായ അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡ് കുറിച്ചിരുന്നു. 18 മത്സരങ്ങളുടെ അപരാജിത കുതിപ്പിലാണ് ഗോകുലം കേരള ഉള്ളത്. ഈ റെക്കോർഡ് തകർക്കാൻ സാധിച്ചത് വലിയൊരു വികാരമാണ് എന്ന് ഗോകുലം കേരളയുടെ പരിശീലകൻ അന്നിസെ പറഞ്ഞു. ഐ-ലീഗിൽ ഇത് ഞങ്ങളുടെ തുടർച്ചയായ ആറാം വിജയമാണ് എന്നും ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഫലമാണ് എന്നും കോച്ച് പറഞ്ഞു.

ക്ലബ് പ്രസിഡന്റിനെയും ക്ലബിലെ ജീവനക്കാരെയും ആലോചിക്ക് ഞാൻ വളരെ സന്തോഷവാനാണ്. ഇതുപോലെ തുടരാൻ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകർക്കും, ഗോകുലം കേരള എഫ്‌സിയെ പിന്തുണയ്ക്കുന്നവർക്കും ഈ റെക്കോർഡ് നേട്ടത്തിൽ അഭിനന്ദനങ്ങൾ നേരുന്നു എന്നും കോച്ച് പറഞ്ഞു.

ചാമ്പ്യന്മാരാകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്നും ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവയ്‌ക്കെതിരായ അടുത്ത മത്സരം ജയിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം എന്നും കോച്ച് പറഞ്ഞു. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് 6 പോയിന്റിന്റെ ലീഡുമായി നിൽക്കുകയാണ് ഗോകുലം കേരള.

Previous articleഫെബിന്‍ ആല്‍ബര്‍ട്ടിന് 5 വിക്കറ്റ്, രഞ്ജി സിസിയെ 86 റൺസിന് പുറത്താക്കി 7 വിക്കറ്റ് വിജയം നേടി മുത്തൂറ്റ് ഇസിസി
Next articleബംഗാള്‍ സന്തോഷ് ട്രോഫി സെമിയില്‍