മുരുഗന്‍ സിസി ബി ടീമിനെയും മറികടന്ന് ബെനിക്സ് സിസി

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബെനിക്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെനിക്സ് മുരുഗന്‍ സിസിയ്ക്കെതിരെ 7 വിക്കറ്റിന്റെ വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ കൂടിയായ മുരുഗന്‍ സിസി ബി ടീം 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. അനുവിന്ദ് 52 റണ്‍സും സിയാദ് സഫര്‍ 33 റണ്‍സും നേടി മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

58 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് മാധവന്‍ ആയിരുന്നു. ഹേമന്ത് 24 റണ്‍സ് നേടി. ബെനി്സിന് വേണ്ടി സജിത്തും രഞ്ജിത്തും മൂന്ന് വീതം വിക്കറ്റും മാധവന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സിന് വേണ്ടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ അഭിലാഷ്-ഡാലിന്‍ പി ജോസഫ് കൂട്ടുകെട്ട് 79 റണ്‍സാണ് നേടിയത്. ഡാലിന്‍ 42 റണ്‍സ് നേടി പുറത്തായപ്പോള്‍ അഭിലാഷ് 51 പന്തില്‍ നിന്ന് 64 റണ്‍സാണ് നേടിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ വിക്കറ്റ്(18 റണ്‍സ്) ബെനിക്സിന് നഷ്ടമായെങ്കിലും 22.4 ഓവറില്‍ ടീം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി.

വിഷ്ണുദത്ത് മുരുഗന്‍ സിസിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. ബെനിക്സിന്റെ അഭിലാഷ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Advertisement