82 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്‍ഫോസിസ്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍‍ ഇന്‍ഫോസിസിന് മികച്ച വിജയം. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഇന്‍ഫോസിസ് പാലാഴിയെയാണ് പരാജയപ്പെടുത്തിയത്. അനൂബ്(36), കുണാല്‍(24 – റിട്ടേര്‍ഡ് ഹര്‍ട്ട്), ശിവകുമാര്‍(22*), ജീവന്‍(18*), വെങ്കടേഷ്(17) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്‍ഫോസിസ് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയത്. പാലാഴി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് വേണ്ടി അക്ഷയനാഥ് രണ്ട് വിക്കറ്റ് നേടി.

16.3 ഓവറില്‍ 79 റണ്‍സിന് പാലാഴി ഓള്‍ഔട്ട് ആയപ്പോള്‍ 82 റണ്‍സിന്റെ മികച്ച വിജയം ഇന്‍ഫോസിസ് സ്വന്തമാക്കി. 18 റണ്‍സ് നേടിയ ജിഷ്ണുവാണ് പാലാഴിയുടെ ടോപ് സ്കോറര്‍. ഇന്‍ഫോസിസിന് വേണ്ടി വെങ്കടേഷ്, കെപി അനില്‍, ജീവന്‍, പ്രദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

Advertisement