കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കിംഗിലേക്ക് എത്തി കുല്‍ദീപ് യാദവ്, മുന്നില്‍ ഈ രണ്ട് താരങ്ങള്‍ മാത്രം

- Advertisement -

20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് കുല്‍ദീപ് യാദവ്. ആഡം സംപയാണ് കുല്‍ദീപിനൊപ്പം ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയ മറ്റൊരുത താരം. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സംപ 5ാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഒന്നാം സ്ഥാനത്ത് 793 പോയിന്റുമായി അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ ആണ് നില കൊള്ളുന്നത്.

ഷദബ് ഖാന്‍(752) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കുല്‍ദീപ് യാദവ് 714 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആദില്‍ റഷീദാണ് നാലാം സ്ഥാനത്തുള്ളത്.

Advertisement