ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ കാമറൂണ്‍ വൈറ്റ്

- Advertisement -

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി ഓസ്ട്രേലിയയുടെ കാമറൂണ്‍ വൈറ്റ്. കഴിഞ്ഞ ബുധനാഴ്ച തന്റെ 37ാം വയസ്സിലേക്ക് കടന്ന കാമറൂണ്‍ വൈറ്റ് ബിഗ് ബാഷ് സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് വെറും 36 റണ്‍സാണ് നേടിയത്. അതിനാല്‍ തന്നെ ഈ വര്‍ഷം ടൂര്‍ണ്ണമെന്റിലും പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാലാണ് ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നും കാമറൂണ്‍ വൈറ്റ് വ്യക്തമാക്കി.

20 വര്‍ഷത്തോളം നീണ്ട താരത്തിന്റെ കരിയര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത് 2008ല്‍ ആണ്. 2014ല്‍ ആണ് താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി അവസാനമായി ടി20 മത്സരം കളിച്ചത്. ഫീല്‍ഡിംഗ് കോച്ചായി തന്റെ കരിയര്‍ വാര്‍ത്തെടുക്കുവാനാണ് താരം ഇപ്പോള്‍ ശ്രമിക്കുന്നത്.

Advertisement