ബാറ്റിംഗ് പ്രശ്നം തന്നെ, അഫിഫിന്റെ മികവിൽ സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് നേടിയത് 256 റൺസ്

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നേടാനായത് 256 റൺസ്. 76 റൺസ് നേടിയ അനാമുള്‍ ഹക്കും 85 റൺസ് നേടിയ അഫിഫ് ഹൊസൈനും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ബ്രാഡ് ഇവാന്‍സ് ഒരേ ഓവറിൽ നജ്മുള്‍ ഹൊസൈനെയും മുഷ്ഫിക്കുര്‍ റഹിമിനെയും പുറത്താക്കിയപ്പോള്‍ ടീം 47/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അനാമുള്‍ ഹക്കും മഹമ്മുദുള്ളുയും ചേര്‍ന്ന് 77 റൺസ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. അഞ്ചാം വിക്കറ്റിൽ മഹമ്മുദുള്ളയും അഫിഫ് ഹൊസൈനും ചേര്‍ന്ന് 49 റൺസാണ് നേടിയത്.

Zimbabwe

39 റൺസ് നേടിയ മഹമ്മുദുള്ള പുറത്തായ ശേഷം അഫിഫ് തന്റെ അര്‍ദ്ധ ശതകം തികച്ച് ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു. അഫിഫ് പുറത്താകാതെ നിന്നപ്പോള്‍ 2 സിക്സും 6 ഫോറുമാണ് താരം നേടിയത്. 9 വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

Story Highlights: Bangladesh batting struggle yet again in third ODI against Zimbabwe