ടോസ് ഇംഗ്ലണ്ടിന്, ഓയിന്‍ മോര്‍ഗന്‍ മത്സരത്തിനില്ല, ജോസ് ബട്‍ലര്‍ നയിക്കും

Josbuttler

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിന് ഓയിന്‍ മോര്‍ഗന്‍ കളിക്കുന്നില്ല. താരത്തിന്റെ അഭാവത്തിൽ ജോസ് ബട്‍ലര്‍ ആണ് ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ജോസ് ബട്‍ലര്‍ ബൗളിംഗ് തിരഞ്ഞെടുത്തു.

പരമ്പര നേരത്തെ തന്നെ ആധികാരിക ജയത്തിലൂടെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് നിരയിൽ ഡേവിഡ് പെയിന്‍ അരങ്ങേറ്റം നടത്തുന്നുണ്ട്. റീസ് ടോപ്ലിയ്ക്ക് പകരം ആണ് താരം ടീമിലെത്തുന്നത്. ഓയിന്‍ മോര്‍ഗന് പകരം ബ്രൈഡൺ കാര്‍സ് കളിക്കുന്നു.

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Tom Cooper, Bas de Leede, Scott Edwards(w/c), Teja Nidamanuru, Logan van Beek, Tim Pringle, Aryan Dutt, Paul van Meekeren, Fred Klaassen

ഇംഗ്ലണ്ട്: Jason Roy, Philip Salt, Dawid Malan, Jos Buttler(w/c), Liam Livingstone, Moeen Ali, Sam Curran, David Willey, Adil Rashid, Brydon Carse, David Payne