ലൂക്കാസ് അലെറിയോ ഇനി ഫ്രാങ്ക്ഫെർട്ടിന്റെ ജേഴ്‌സിയിൽ

Nihal Basheer

ബയെർ ലെവർകുസെൻ താരം ലൂക്കാസ് അലെറിയോ ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറും. താരത്തെ കൈമാറുന്നതിൽ ഇരു ക്ലബുകളും ധാരണയിൽ എത്തി. ഏകദേശം 6.5 മില്യൺ യൂറോയാണ് കൈമാറ്റ തുക. 2025 വരെയാവും ഇരുപതിയൊമ്പതുകാരന് തുടരാൻ ആവുക.

2017ലാണ് റിവർപ്ളേറ്റിൽ നിന്നും അർജന്റീനൻ താരം ലെവർകൂസണിൽ എത്തുന്നത്. ടീമിന് വേണ്ടി ഇതുവരെ164 മത്സരങ്ങളിൽ നിന്നും 58 ഗോളുകൾ നേടാൻ സാധിച്ചു.യൂറോപ്പ ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട് അടുത്ത സീസണിലേക്ക് മുന്നോടിയായി ടീം ശക്തമാക്കുകയാണ്. മാരിയോ ഗോട്സെയെ എത്തിച്ചതിന് പിറകെയാണ് അലെറിയോയേയും ടീമിൽ ജർമൻ ടീം ടീമിൽ എത്തിക്കുന്നത്