ജോസ് ബട്ലറിന് പിഴ

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് പിഴ. രണ്ടാ ടെസ്റ്റിന്റെ അഞ്ചാം ദിവസം ദക്ഷിണാഫ്രിക്കൻ താരം ഫിലാൻഡെറിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് ബട്ലർ നടപടി നേരിടുന്നത്. താരത്തിന്റെ മാച്ച് ഫീയുടെ 15 ശതമാനം ബട്ലർ പിഴ ആയി നൽകണം.

ഒപ്പം ഒരു ഡി മെറിറ്റ് പോയന്റും ബട്ലെറിന്റെ പേരിൽ വീഴും. ചെയ്ത തെറ്റ് ബട്ലർ സമ്മതിച്ചതിനാലാണ് പിഴ കുറഞ്ഞത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ ഉള്ള ടെസ്റ്റ് പരമ്പർ 1-1 എന്ന നിലയിൽ നിൽക്കുകയാണ്.

Advertisement