“അത്ലറ്റിക്കോയോട് തോൽക്കാൻ കാരണം ബാഴ്സലോണ താരങ്ങൾ തന്നെ” – ഗ്രീസ്മൻ

- Advertisement -

ഇന്നലെ നടന്ന സൂപ്പർ കോപ സെമി പോരാട്ടത്തിൽ ബാഴ്സലോണ പരാജയപ്പെടാൻ കാരണം ബാഴ്സലോണ ടീം തന്നെയാണ് ഗ്രീസ്മൻ. 2-1ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ബാഴ്സലോണയുടെ തോൽവി. ബാഴ്സലോണ ടീം നടത്തിയ പിഴവുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന് സഹായമായത്. ഗ്രീസ്മൻ പറഞ്ഞു. തന്റെ പിഴവിൽ നിന്നും ഒരു ഗോൾ പിറന്നെന്ന് ഗ്രീസ്മൻ പറഞ്ഞു.

തനിക്ക് ഉംറ്റിറ്റിയ്ക്ക് പാസ് നൽകാൻ ആയില്ല. ഇത്തരം പിഴവുകൾ ടൂർണമെന്റിൽ നിന്ന് തന്നെ നിങ്ങളെ പുറത്താക്കും എന്നും ഗ്രീസ്മൻ പറഞ്ഞു. ഇനിയും ബാഴ്സലോണ മെച്ചപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വാറിനെയും ഗ്രീസ്മൻ വിമർശിച്ചു. രണ്ട് ബാഴ്സലോണ ഗോളുകൾ വാർ നിഷേധിച്ചിരുന്നു. വാർ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലാക്കുകയാണ് എന്നാണ് ഗ്രീസ്മൻ പറഞ്ഞത്.

Advertisement