പരിക്ക് ഭേദം, പന്തെറിയാന്‍ തുടങ്ങി, എന്നാല്‍ ബുംറ ലോര്‍ഡ്സില്‍ കളിക്കില്ല

- Advertisement -

പരിക്ക് ഭേദമായെങ്കിലും ജസ്പ്രീത് ബുംറ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിക്കില്ല. ബുംറ പരിശീലന സെഷനില്‍ പന്തെറിയുവാന്‍ തുടങ്ങിയെങ്കിലും താരത്തിനെ ധൃതി പിടിച്ച് അടുത്ത ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനം. ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണും ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് മുതല്‍ തിരഞ്ഞെടുപ്പിനു ബുംറ ലഭ്യമായിരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

താരം പന്തെറിയുന്നുണ്ടെങ്കിലും മാച്ച് സിറ്റുവേഷനില്‍ താരത്തെ കളിപ്പിക്കാനായിട്ടില്ലെന്നാണ് ഭരത് അരുണ്‍ വ്യക്തമാക്കിയത്. കൈയ്യിലെ ബാന്‍ഡ് എയിഡ് പ്ലാസ്റ്റര്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം താരത്തിനെ പരിഗണിക്കേണ്ടതുള്ളുവെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്ന് ഭരത് അരുണ്‍ പറഞ്ഞു. നിലവില്‍ താരം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന തീരുമാനമാണ് മാനേജ്മെന്റ് കൈക്കൊണ്ടിട്ടുള്ളതെന്നും ഭരത് അരുണ്‍ പറഞ്ഞു.

അയര്‍ലണ്ടിനെതിരെ ടി20 പരമ്പരയിലാണ് ബുംറയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരെ ടി20, ഏകദിന പരമ്പരകള്‍ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement