അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നത് ഉചിതം: ഭരത് അരുണ്‍

- Advertisement -

ലോര്‍ഡ്സില്‍ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ലോര്‍ഡ്സിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ഭരത് അരുണിന്റെ വിലയിരുത്തല്‍. ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളല്ല ലോര്‍ഡ്സിലേതെന്നും അതിനാല്‍ തന്നെ ഒരു ബാറ്റ്സ്മാനെ അധികം കളിപ്പിക്കുന്നതിലും നല്ലത് അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നതാണെന്നാണ് ഇന്ത്യന്‍ ബൗളിംഗ് കോച്ചിന്റെ അഭിപ്രായം.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ബാറ്റിംഗ് നിരയില്‍ നിന്ന് ഒരു താരത്തെ കൂടി ഒഴിവാക്കിയാല്‍ എന്താകും ഇന്ത്യയുടെ സ്ഥിതിയെന്ന് വ്യക്തമല്ല. വിരാട് കോഹ്‍ലി ഒഴികെ ആരും തന്നെ ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ മികവ് പുലര്‍ത്തിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement