ബുംറയും പാണ്ഡ്യയും ഉടൻ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് ജയവർദ്ധനെ

മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും ഉടൻ തന്നെ പരിക്ക് മാറി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർദ്ധനെ. ഇരു താരങ്ങളും പരിക്കിൽ നിന്ന് മോചിതരായി ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പാരമ്ബരയിലോ അല്ലെങ്കിൽ തുടർന്ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലോ ടീമിൽ തിരിച്ചെത്തുമെന്ന് ജയവർദ്ധനെ വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുംറ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. താരം മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലോ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലോ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ പറഞ്ഞു. എന്നാൽ താരങ്ങളുടെ മടങ്ങി വരവിൽ അവസാന വാക്ക് മെഡിക്കൽ സ്റ്റാഫിന്റെതാവുമെന്നും ജയവർദ്ധനെ പറഞ്ഞു.

Previous articleകാവൽ പരിശീലകർക്ക് കീഴിൽ അവസാന പോരാട്ടത്തിന് ഇന്ന് ആഴ്സണലും എവർട്ടനും
Next articleഡോർട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി, ബുണ്ടസ് ലീഗയിൽ പോരാട്ടം കനക്കുന്നു