ഡോർട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി, ബുണ്ടസ് ലീഗയിൽ പോരാട്ടം കനക്കുന്നു

ബുണ്ടസ് ലീഗ കിരീടത്തിലേക്ക് ഡോർട്ട്മുണ്ടിന്റെ സ്വപ്നങ്ങളെ തകർത്ത് ഹോഫെൻഹൈം. 2-1 നാണ് അവർ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തിയത്. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഡോർട്ടമുണ്ട് തോൽവി വഴങ്ങിയത്. നിലവിൽ 30 പോയിന്റ് ഉള്ള ഡോർട്ട്മുണ്ട് ലീഗിൽ നാലാം സ്ഥാനത്താണ്.

മാരിയോ ഗോട്സെ ആദ്യ പകുതിയിൽ നേടിയ ഗോളിന് ഏറെ നേരം മുന്നിട്ട് നിന്ന ശേഷമാണ് ഡോർട്ട്മുണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്. 17 ആം മിനുട്ടിൽ മുന്നിൽ എത്തിയ അവർക്ക് അത് 79 ആം മിനുട്ട് വരെ നില നിർത്താൻ സാധിച്ചു. പക്ഷെ 79 ആം മിനുട്ടിൽ സർജിസ് നേടിയ ഗോളിൽ ഹോഫെൻഹൈം സമനില പിടിച്ചു. ഏറെ വൈകാതെ 87 ആം മിനുട്ടിൽ ക്രമാറിക് ഹോഫെൻഹൈമിന്റെ വിജയ ഗോൾ നേടി. നിലവിൽ ആറാം സ്ഥാനത്താണ് ഹോഫെൻഹൈം.

Previous articleബുംറയും പാണ്ഡ്യയും ഉടൻ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് ജയവർദ്ധനെ
Next article“ജോസെ മൗറീനോ ആകൽ അല്ല തന്റെ ലക്ഷ്യം” – ലമ്പാർഡ്