സിംബാബ്‍വേ ടീമിലേക്ക് തിരിച്ചുവരവ് നടത്തി ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും

നെതര്‍ലാണ്ടിസിനെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി എത്തി സിംബാബ്‍വേയുടെ ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും. ടീമിന്റെ യുഎഇ പരമ്പര പരിക്ക് മൂലം ഇരു താരങ്ങള്‍ക്കും നഷ്ടമായിരുന്നുവെങ്കിലും ഇപ്പോള്‍ പരിക്ക് മാറിയ താരങ്ങളെ 16 അംഗ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഹാമിള്‍ട്ടണ്‍ മസകഡ്സയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് പീറ്റര്‍ മൂര്‍ ആയിരുന്നു. ഇപ്പോള്‍ താരം തിരിച്ചെത്തിയതോടെ ക്യാപ്റ്റന്‍സിയും മസകഡ്സയിലേക്ക് തന്നെ തിരികെ എത്തുകയാണ്.

സിംബാബ്‍വേ സ്ക്വാഡ്: ഹാമിള്‍ട്ടണ്‍ മസകഡ്സ, ബ്രണ്ടന്‍ ടെയിലര്‍, പീറ്റര്‍ മൂര്‍, സോളമണ്‍ മിര്‍, ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ, ഡൊണാള്‍ഡ് ടിരിപാനോ, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ക്രിസ് പോഫു, ക്രെയിഗ് എര്‍വിന്‍, ഐന്‍സ്ലെ ഡൊലോവൂ, എല്‍ട്ടണ്‍ ചിഗുംബുര, റിച്ച്മണ്ട് മുടുംബാനി, തിനാഷേ കംനുകാംവേ, റയാന്‍ ബര്‍ല്‍