കേരള ബ്ലാസ്റ്റേഴ്സ് ഹോം ജേഴ്സിയും പുറത്ത് ഇറക്കി, ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ഹോം ജേഴ്സിയും പുറത്തിറക്കി. മഞ്ഞ നിറത്തിൽ ഉള്ള ജേഴ്സിയിൽ നീല നിറത്തിലുള്ള ഒരു വലിയ വരയും മധ്യഭാഗത്തായി ഉണ്ട്. ജേഴ്സിയിൽ വലിയ പ്രതീക്ഷ വെച്ച ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടില്ല‌.

കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സി രണ്ട് ദിവസം മുമ്പ് ബ്ലാസ്റ്റേഴ്സ് പുറത്തുറക്കിയിരുന്നു. ഇത്തവണ ഇറങ്ങിയ മൂന്ന് കിറ്റുകളിൽ ആരാധകർക്ക് പ്രിയപ്പെട്ട കിറ്റ് ആയി മൂന്നാം കിറ്റ് തന്നെ തുടരും. 499 രൂപ മുതൽ മൂന്ന് ജേഴ്സികളും six5six-ന്റെ വെബ്സൈറ്റ് വഴി ലഭ്യമാണ്.