മെല്‍ബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഭീഷണിയില്ല

Sports Correspondent

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോക്സിംഗ് ഡേയുടെ അന്ന് നടക്കേണ്ട ഓസ്ട്രേലിയ ന്യൂസലാണ്ട് ടെസ്റ്റ് മത്സരത്തിന് യാതൊരു വിധ ഭീഷണിയുമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധി. മെല്‍ബേണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം മോശം പിച്ച് കാരണം ആദ്യ ദിവസം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു പിച്ചാണ് ബോക്സിംഗ് ഡേ ടെസ്റ്റിന് ഒരുക്കിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ പീറ്റര്‍ റോച്ച് പറഞ്ഞത്.

ക്യുറേറ്റര്‍ മാറ്റ് പേജിനും ഗ്രൗണ്ട് സ്റ്റാഫിനും രണ്ട് ആഴ്ചയിലധികം സമയംഉണ്ടെന്നും അവര്‍ ടെസ്റ്റ് മത്സരത്തിനുള്ള പിച്ച് നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുമെന്നും റോച്ച് ഉറപ്പ് നല്‍കി.