ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം, ഡാര്‍സി ഷോര്‍ട്ട് മാന്‍ ഓഫ് ദി മാച്ച്

- Advertisement -

യുഎഇയ്ക്കെതിരെ ഏക ടി20 മത്സരത്തില്‍ വിജയം കൊയ്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ 117/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താകാതെ നേടിയ 68 റണ്‍സിന്റെ ബലത്തില്‍ ഓസ്ട്രേലിയ 16.1 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു.

41 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വറിനൊപ്പം മുഹമ്മദ് നവീല്‍(13 പന്തില്‍ 27*), റമീസ് ഷഹ്സാദ്(22) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 117 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്. ബില്ലി സ്റ്റാന്‍ലേക്ക്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രൂ ടൈയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ഡാര്‍സി ഷോര്‍ട്ട് 53 പന്തില്‍ പുറത്താകാതെ നേടിയ 68 റണ്‍സിന്റെ ചുവട് പിടിച്ചാണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് മുന്നോട്ട് പോയത്. ക്രിസ് ലിന്‍(20), ഗ്ലെന്‍ മാക്സ്വെല്‍(18), ബെന്‍ മക്ഡര്‍മട്ട്(10*) എന്നിവരാണ് ഡാര്‍സി ഷോര്‍ട്ടിനൊപ്പം റണ്‍സ് നേടിയത്. യുഎഇയ്ക്കായി അമീര്‍ ഹയാത് രണ്ട് വിക്കറ്റ് നേടിയത്.

Advertisement