കറാച്ചിയില്‍ കരുത്ത് കാട്ടി ബൗളര്‍മാര്‍, ആദ്യ ദിവസം വീണത് 14 വിക്കറ്റ്

Sports Correspondent

കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 14 വിക്കറ്റ്. ദക്ഷിണാഫ്രിക്ക 220 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 33 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്. 58 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റബാഡ 21 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ 35 റണ്‍സ് നേടി.

ക്വിന്റണ്‍ ഡി കോക്കിനെയും ഡീന്‍ എല്‍ഗാറിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി നൗമാന്‍ അലിയ തന്റെ അരങ്ങേറ്റം മികച്ചതാക്കുകയായിരുന്നു. ഒട്ടുമിക്ക ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരും ലഭിച്ച തുടക്കം മുതലാക്കാനാകാതെ പുറത്താകുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷാ മൂന്നും നൗമാന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

കാഗിസോ റബാഡയുടെ ഇരട്ട പ്രഹരങ്ങളാണ് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയത്. കേശവ് മഹാരാജും ആന്‍റിക് നോര്‍ക്കിയയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 33/4 എന്ന നിലയിലായി.