സ്റ്റിര്‍ലിംഗിന് വീണ്ടും ശതകം, പക്ഷേ അയര്‍ലണ്ടിന് തോല്‍വി

Sports Correspondent

267 എന്ന അഫ്ഗാനിസ്ഥാന്‍ നല്‍കിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ട് 47.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 36 റണ്‍സിന്റെ വിജയവും മൂന്നാമത്തെ വിജയവും നേടി അഫ്ഗാനിസ്ഥാന്‍. റഷീദ് ഖാന്‍(48), അസ്ഗര്‍ അഫ്ഗാന്‍(41), ഗുല്‍ബാദിന്‍(36), മുഹമ്മദ് നബി(32) എന്നിവരാണ് അഫ്ഗാനിസ്ഥാന് വേണ്ടി റണ്‍സ് കണ്ടെത്തിയത്. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും സിമി സിംഗും മൂന്ന് വീതം വിക്കറ്റ് നേടി.

118 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് 36.1 ഓവറില്‍ പുറത്തായതോടെയാണ് അയര്‍ലണ്ടിന്റെ ചേസിംഗിന്റെ താളം തെറ്റിയത്. അടുത്ത 11 ഓവറിനുള്ളില്‍ ടീം 230 റണ്‍സിന് ഓള്‍ഔട്ട് ആകുകയും ചെയ്തു. റഷീദ് ഖാന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ സ്റ്റിര്‍ലിംഗിന്റെ ഉള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റ് മുജീബ് നേടി.