സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക പ്രയാസം!

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക വളരെ പ്രയാസമായിരുന്നെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടെക്‌നിക് അപരമായിരുന്നെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും പറഞ്ഞു. ഐ.സി.സിയുടെ ക്രിക്കറ്റ് ഇൻസൈഡ് ഔട്ട് എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ തന്റെ ടീം നടത്തിയ മീറ്റിങ്ങിന് എണ്ണം ഇല്ലെന്നും താരത്തിന്റെടെക്‌നിക്കാണ് ലോകത്തിന്റെ ഏതു ഭാഗത്ത് നിന്ന് റൺസ് നേടാൻ സച്ചിനെ സഹായിച്ചതെന്നും നാസർ ഹുസൈൻ പറഞ്ഞു. മൃദുവായ രീതിയിൽ കളിക്കുകയും പന്ത് തന്റെ ബാറ്റിലേക്ക് വരാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയിലാണ് ടെണ്ടുൽക്കർ ബാറ്റ് ചെയ്തതെന്നും അത്കൊണ്ട് ടെണ്ടുൽക്കറെ തനിക്ക് ഇഷ്ട്ടമായിരുന്നെന്നും നാസർ ഹുസൈൻ പറഞ്ഞു.

ഈ കാലഘട്ടത്തിൽ മൃദുവായ രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണെന്നും നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

Advertisement