ഡിലിറ്റും ഡിബാലയും മിലാനെതിരെ ഉണ്ടാകില്ല

- Advertisement -

യുവന്റസ് ഇന്നലെ ടൂറിൻ ഡാർബിയിൽ വിജയിച്ചു എങ്കിലുമാ വിജയത്തിലും യുവന്റസിന് നിരാശയുണ്ട്. അവരുടെ രണ്ട് പ്രധാന താരങ്ങൾക്ക് ഇന്നലെ മഞ്ഞക്കാർഡ് ലഭിച്ചതോടെ വിലക്ക് കിട്ടിയിരിക്കുകയാണ്‌. സെന്റർ ബാക്കായ ഡിലിറ്റിനും അറ്റാക്കിംഗ് താരം ഡിബാലയ്ക്കും ആണ് മഞ്ഞകാർഡ് കാരണം അടുത്ത മത്സരം നഷ്ടപ്പെടുക.

അടുത്ത മത്സരത്തിൽ എ സി മിലാനെയാണ് യുവന്റസിന് നേരിടേണ്ടത്. ചൊവ്വാഴ്ച ആണ് മത്സരം നടക്കേണ്ടത്. ഒന്നാം സ്ഥാനത്ത് അത്യാവശ്യം ലീഡ് യുവന്റസിന് ഉണ്ടെങ്കിലും മിലാനെതിരായ മത്സരൻ യുവന്റസിന് നിർണായകമാണ്. ഡിലിറ്റിന്റെ അഭാവത്തിൽ കിയല്ലിനി സെന്റർ ബാക്കായി തിരികെയെത്തിയേക്കും. പരിക്ക് കാരണം ഇപ്പോഴും കിയെല്ലിനി ടീമിൽ തിരികെയെത്തിയിട്ടില്ല. അവസാന അഞ്ച് ലീഗ് മത്സരങ്ങളിലും ഗോൾ നേടിയ ഡിബാലയുടെ അഭാവവും യുവന്റസിനെ സമ്മർദ്ദത്തിലാക്കും.

Advertisement