ബോബ് വൂള്‍മര്‍ വളരെ കരുതലുള്ള മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ മരണം വളരെ വലിയ നഷ്ടമാണ് സൃഷ്ടിച്ചത്

- Advertisement -

താന്‍ പാക്കിസ്ഥാന്‍ മുന്‍ കോച്ച് ബോബ് വൂള്‍മറില്‍ നിന്ന് വളരെ അധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷൊയ്ബ് മാലിക്. വളരെ കരുതലുള്ള മനുഷ്യനായിരുന്നു അദ്ദേഹം എന്നും താന്‍ ബൗളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിലായിരുന്നപ്പോള്‍ വളരെ അധികം പിന്തുണച്ച വ്യക്തിയാണ് അദ്ദേഹമെന്നും മാലിക് വ്യക്തമാക്കി. അതൊന്നും തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷൊയ്ബ് മാലിക് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ തനിക്ക് തന്റെ ശേഷിച്ച ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണെന്നും ഷൊയ്ബ് മാലിക് വ്യക്തമാക്കി. താന്‍ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

2007ല്‍ ജമൈക്കയില്‍ വെച്ചാണ് വൂള്‍മറുടെ പെട്ടെന്നുള്ള നിര്യാണം സംഭവിച്ചത്. അയര്‍ലണ്ടിനെതിരെ പരാജയപ്പെട്ട് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി പിറ്റേ ദിവസമാണ് വൂള്‍മറെ തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൂള്‍മറുടേത് സ്വാഭാവിക മരണമല്ലെന്ന തരത്തിലുള്ള വാദങ്ങള്‍ അന്ന് പല മുന്‍ താരങ്ങളും ഉയര്‍ത്തിയിരുന്നു.

Advertisement