നോർവിചിനെ റിലഗേഷനിലേക്ക് അടുപ്പിച്ച് സൗതാമ്പ്ടൺ വിജയം

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സൗതാമ്പ്ടണ് അനായാസ വിജയം. നോർവിച് സിറ്റിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സൗതാമ്പ്ടന്റെ വിജയം. നോർവിചിന്റെ പ്രീമിയർ ലീഗിൽ നിലനിൽക്കാം എന്ന മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം. ആദ്യ പകുതിയിലെ മെച്ചപ്പെട്ട പ്രകടനത്തിനു പിന്നാലെയാണ് നോർവിച് രണ്ടാം പകുതിയിൽ തകർന്നടിഞ്ഞത്.

49ആം മിനുട്ടിൽ ഇംഗ്സിന്റെ വകയായിരുന്നു സൗതാമ്പ്ടന്റെ ആദ്യ ഗോൾ. 54ആം മിനുട്ടിൽ ആംസ്ട്രോങിലൂടെ നോർവിച് സിറ്റി രണ്ടാം ഗോളും നേടി. ഈ ഗോളുകളോടെ തന്നെ കളി പൂർണ്ണമായും കൈവിട്ട നോർവിചിനെതിരെ എളുപ്പത്തിൽ മൂന്നാം ഗോളും നേടാൻ സൗതാമ്പ്ടണായി. 79ആം മിനുട്ടിൽ റെഡ്മൊണ്ടിന്റെ വകയായിരുന്നു അ ഗോൾ.

ഈ വിജയത്തോടെ സൗതാമ്പ്ടൺ 37 പോയന്റുമായി 13ആം സ്ഥാനത്ത് എത്തി.21 പോയന്റു മാത്രമുള്ള നോർവിച് സിറ്റി ലീഗിൽ ഇപ്പോൾ അവസാന സ്ഥാനത്താണ്.

Advertisement