ഫ്രേസർ ഇനി ബൗണ്മതിനായി കളിക്കില്ല

- Advertisement -

ബൗണ്മതിന്റെ ഏറ്റവും പ്രധാന താരമായ‌ റയാൻ ഫ്രേസർ ഇനി ബൗണ്മതിനായി കളിക്കില്ല. ഈ മാസം അവസാനത്തോടെ ഫ്രേസറിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. താരം സീസൺ അവസാനിക്കും വരെയുള്ള താൽക്കാലിക കരാറിൽ ഒപ്പുവെക്കാൻ പോലും തയ്യാറായില്ല. ഇതോടെ ഇനി ഫ്രേസറിനെ ഈ സീസണിൽ കളിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി പരിശീലകൻ എഡി ഹോ പറഞ്ഞു.

ഫ്രേസറും ക്ലബും ആഗ്രഹിച്ച ഒരു വിടവാങ്ങൽ അല്ല ഇത്. പക്ഷെ താരം ക്ലബിൽ ഇനി ഒരു കരാർ ഒപ്പുവെക്കില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു‌. അദ്ദേഹം പറഞ്ഞു. എന്തായാലും സീസൺ അവസാനം വരെ ബൗണ്മത് ടീം അവരുടെ എല്ലാം നൽകുമെന്നും ഫ്രേസർ ഇനി ചിത്രത്തിൽ ഇല്ലാ എന്നും അദ്ദേഹം പറഞ്ഞു. 26കാരനായ ഫ്രേസർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ ഏതെങ്കിലും ക്ലബിലേക്ക് പോകും എന്നാണ് സൂചന‌

Advertisement