ടീമംഗം കോവിഡ് പോസിറ്റീവ്, ബോബ് വില്ലിസ് ട്രോഫിയിലെ ഒരു മത്സരം ഉപേക്ഷിച്ചു

ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന് വരികയായിരുന്നു ബോബ് വില്ലിസ് ട്രോഫിയിലെ ഗ്ലൗസ്റ്റര്‍ഷയര്‍ – നോര്‍ത്താംപ്ടണ്‍ഷയര്‍ മത്സരം ഉപേക്ഷിച്ചു. ക്ലബിലെ അംഗമായ ഒരു നോര്‍ത്താംപ്ടണ്‍ താരം പ്ലേയിംഗ് സ്ക്വാഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് ആ താരം കോവിഡ് പോസിറ്റീവ് ആണെന്നും മനസ്സിലാക്കിയതോടെയാണ് മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച ലഞ്ച് ബ്രേക്കിന് മുമ്പാണ് മത്സരം ഉപേക്ഷിക്കുവാനുള്ള തീരുമാനം എടുത്തത്. താരം പോസിറ്റീവ് ആയെന്ന് കണ്ടെത്തിയ ഉടനെ തന്നെ ക്ലബ് മത്സരം നിര്‍ത്തുവാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

ഈ താരം ബ്രിസ്റ്റോളിലേക്ക് യാത്ര ചെയ്ത സംഘത്തിലുള്ളതല്ലെങ്കിലും ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതിന് 48 മണിക്കൂര്‍ മുമ്പ് താരവുമായി ഇപ്പോളത്തെ സംഘത്തിലെ പലരും സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.

ഇരു ടീമുകള്‍ക്കും ബോബ് വില്ലിസ് ട്രോഫിയുടെ ഫൈനലില്‍ കടക്കുവാന്‍ ഉള്ള സാധ്യതയില്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുന്നതിനാല്‍ ആരെയും ഇത് പ്രതികൂലമായി ബാധിക്കുന്നില്ല.

Previous articleമാഞ്ചസ്റ്റർ സിറ്റിയിടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ്
Next articleകൗലിബലി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, കരാർ ധാരണ, ട്രാൻസ്ഫർ തുക മാത്രം പ്രശ്നം