മാഞ്ചസ്റ്റർ സിറ്റിയിടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ്

മാഞ്ചസ്റ്റർ സിറ്റിക്ക് സീസൺ തുടങ്ങും മുമ്പ് തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങൾ കൊറോണ പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. വിങ്ങർ റിയാദ് മെഹ്റെസും സെന്റർ ബാക്ക് ലപോർടെയും ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. രണ്ട് താരങ്ങൾക്കും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും ഐസൊലേഷനിൽ പോകും.

മാഞ്ചസ്റ്റർ സിറ്റിയുടെ സീസൺ തുടക്കത്തിൽ ഇരുവരും ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ല. സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇനി ആകെ രണ്ടാഴ്ച മാത്രമെ സമയം ഉള്ളൂ‌. 21ആം തീയതി വോൾവ്സിനെ ആണ് സിറ്റിക്ക് നേരിടാൻ ഉള്ളത്.

Previous articleവ്യത്യസ്തമായ മൂന്നാം ജേഴ്സിയുമായി ചെൽസി
Next articleടീമംഗം കോവിഡ് പോസിറ്റീവ്, ബോബ് വില്ലിസ് ട്രോഫിയിലെ ഒരു മത്സരം ഉപേക്ഷിച്ചു