ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വാട്‍ളിംഗ് വിരമിയ്ക്കും

ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ ബ്രാഡ്ലി-ജോണ്‍ വാട്ളിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ട് പര്യടനത്തിനും അതിന് ശേഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ശേഷം താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ന്യൂസിലാണ്ടിന് വേണ്ടി ഏറ്റവും അധികം ടെസ്റ്റ് മത്സരം കളിച്ച വിക്കറ്റ് കീപ്പര്‍ ആണ് വാട്ളിംഗ്. ആഡം പറോറെയുടെ റെക്കോര്‍ഡ് ആണ് താരം മറികടന്നത്. 28 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളിലും ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം 77 ടെസ്റ്റ് മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്.

തന്റെ അവസാന മൂന്ന് ടെസ്റ്റുകള്‍ കൂടി പൂര്‍ത്തിയാക്കുന്ന താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2009 ഡിസംബര്‍ 11ന് പാക്കിസ്ഥാനെതിരെ ആയിരുന്നു. 2010ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റവും 2009ല്‍ പാക്കിസ്ഥാനെതിരെ ടി20 അരങ്ങേറ്റവും നടത്തി.

ടെസ്റ്റില്‍ എട്ട് ശതകങ്ങളും 19 അര്‍ദ്ധ ശതകങ്ങളും നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 205 റണ്‍സാണ്. ബേ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു താരത്തിന്റെ ഈ നേട്ടം.

Previous articleവീണ്ടും ഗോളടിച്ച് കൂട്ടി നാപോളി രണ്ടാം സ്ഥാനത്ത്, യുവന്റസ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മങ്ങുന്നു
Next articleബാഴ്സലോണക്ക് ഇനി വലിയ സാധ്യത ഇല്ലാ എന്ന് ബുസ്കെറ്റ്സ്